ഇലക്ട്രിക് ഹോവറില്‍ കൊച്ചി പൊലീസ് ഇനി ഒഴുകി നീങ്ങും; കേരളത്തില്‍ ആദ്യം

ഇലക്ട്രിക് ഹോവറില്‍ കൊച്ചി പൊലീസ് ഇനി ഒഴുകി നീങ്ങും; കേരളത്തില്‍ ആദ്യം

കൊച്ചി: ഇലക്ട്രിക് ഹോവര്‍ ബോര്‍ഡുകളില്‍ കൊച്ചി പൊലീസ് ഇനി ഒഴുകി നീങ്ങും. രണ്ടു ചെറിയ ചക്രങ്ങളും ഒരു ഹാന്‍ഡിലും ഒരാള്‍ക്ക് നില്‍ക്കാന്‍ മാത്രം കഴിയുന്ന ചെറിയൊരു പ്‌ളാറ്റ്‌ഫോമുമാണ് ഇലക്ട്രിക് ഹോവര്‍ ബോര്‍ഡുകള്‍ക്ക് ഉള്ളത്. വാഹനക്കുരുക്കില്‍പ്പെടാതെ റോന്തുചുറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശങ്ങളിലും ഇന്ത്യയില്‍ മുംബയിലും മറ്റും ഉപയോഗിക്കുന്ന ഇലക്ട്രിക് ഹോവര്‍ ബോര്‍ഡുകളാണ് കൊച്ചി പൊലീസിനും ലഭിച്ചത്.

ക്രിമിനലുകളെ പിന്നാലെ പാഞ്ഞ് പിടിക്കാനും ഉതകും. കേരള പൊലീസ് ആദ്യമായാണ് ഇത് ഉപയോഗിക്കുന്നത്. ആറ് വൈദ്യുത ഹോവര്‍ ബോര്‍ഡുകള്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് (സി.എസ്.എം.എല്‍ ) സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങി നല്‍കിയതാണ്. ഇന്നോ നാളെയോ സ്മാര്‍ട്ട് സിറ്റി മാനേജിങ് ഡയറക്ടര്‍ എസ്. ഷാനവാസില്‍ നിന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു ഹോവറുകള്‍ ഏറ്റുവാങ്ങും.

ഹാന്‍ഡില്‍ പിടിച്ച് ശരീരം മുന്നോട്ട് ആയുന്നതിന് അനുസരിച്ച് വേഗം കൂടുകയും പിന്നോട്ട് ആയുമ്പോള്‍ വേഗം കുറയുകയും ചെയ്യുന്ന രീതിയിലാണ് ഇലക്ട്രിക് ഹോവറിന്റെ പ്രവര്‍ത്തനം. ഡിജിറ്റല്‍ ഡിസ്പ്ലേ എല്‍.ഇ.ഡി ഹെഡ് ലെറ്റ്, ബീക്കണ്‍ ലൈറ്റ് എന്നിവയും ഇവയിലുണ്ട്. വൈദ്യുത സ്‌കൂട്ടറുകളുടെ ഗണത്തില്‍പ്പെടുന്നു. കൂടാതെ ഓഫീസുകളിലും റോഡുകളിലും ഉപയോഗിക്കാവുന്ന മോഡലുകളുമുണ്ട്.

സ്വയം ബാലന്‍സ് ചെയ്യുന്ന വാഹനം 30 ഡിഗ്രി ചരിവുള്ള പാതയും താണ്ടും. 20 കി.മീ വേഗത. 120 കിലോഗ്രാം ഭാരം താങ്ങും60 കിലോഗ്രാംഭാരം 25-30 കി.മീ.ഫുള്‍ ചാര്‍ജില്‍സഞ്ചരിക്കുന്ന ദൂരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.