തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവക്കാരി വിജിലന്‍സിന്റെ പിടിയില്‍. നേമം സബ് രജിസ്ട്രാര്‍ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ശ്രീജയാണ് കൈക്കൂലിയായി നല്‍കിയ 3000 രൂപ കൈപ്പറ്റുന്നതിനിടെ വിജിലന്‍സിന്റെ പിടയിലായത്.
കല്ലിയൂര്‍ പാലപ്പൂര് സ്വദേശി സുരേഷിന്റെ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് നടപടി. കഴിഞ്ഞ ദിവസമാണ് സുരേഷിന്റെ അച്ഛന്റെ പേരിലുള്ള വസ്തു ഇഷ്ടദാനമായി സുരേഷിന്റെ പേരില്‍ എഴുതാനായി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. അസല്‍ പ്രമാണം ഇല്ലാത്തതിനാല്‍ അടയാള സഹിതം പകര്‍പ്പെടുക്കാനായാണ് സുരേഷ് ഓഫീസിലെത്തിയത്. പെട്ടെന്ന് കാര്യങ്ങള്‍ നടക്കാന്‍ മൂവായിരം രൂപ ശ്രീജയ്ക്ക് നല്‍കാന്‍ സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടതായി സുരേഷ് വിജിലന്‍സിനെ അറിയിച്ചു.
വിജിലന്‍സ് നല്‍കിയ നോട്ടുമായി ചൊവ്വഴ്ച രാവിലെയാണ് സുരേഷ് ഓഫീസിസലെത്തിയത്. പണം ശ്രീജയ്ക്ക് കൈമാറുന്നതിനിടയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം നേമം സബ് രജിസ്ട്രാര്‍ സന്തോഷിന്റെ കുടപ്പനക്കുന്നിലെ വീട്ടിലും പരിശോധന നടത്തി.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ 8592900900 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.