ബന്ദിപ്പൂരില്‍ ചരക്ക് ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു; ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസം

ബന്ദിപ്പൂരില്‍ ചരക്ക് ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു; ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസം

കോഴിക്കോട്: ബന്ദിപ്പൂരില്‍ ചരക്ക് ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെ കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആനയുടെ ജഡം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മൂലഹള്ള ചെക് പോസ്റ്റിന് അടുത്താണ് അപകടം നടന്നത്.

ചരക്കുലോറി ഇടിച്ച് ആന ചരിയുകയായിരുന്നു. രാത്രിയാത്രാ നിരോധനം ഉള്ള പാതയാണിത്. വന്യജീവികളുടെ സംരക്ഷണം കണക്കിലെടുത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.