ജയ്പൂര്‍: ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാന്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. ഇന്ന് രാവിലെ രാജസ്ഥാനിലെ സവായ് മധോപൂരില്‍ നിന്നാണ് അദ്ദേഹം യാത്രയില്‍ പങ്കെടുത്തത്.
രാഹുലിനോട് സംസാരിച്ചുകൊണ്ട് നടക്കുന്ന രഘുറാമിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിട്ടുണ്ട്. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ട് വലിച്ചെന്ന് നേരത്തേ അഭിപ്രായപ്പെട്ടിരുന്ന വ്യക്തിയാണ് രഘുറാം. അദ്ദേഹത്തിന്റെ പുസ്തകത്തിലും ഇതേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഇപ്പോള്‍ രാജസ്ഥാനിലെത്തിയിരിക്കുന്നത്. 2023 ഫെബ്രുവരിയില്‍ ജമ്മു കാശ്മീരിലാണ് യാത്ര സമാപിക്കുന്നത്. സിനിമാ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇതിനോടകം യാത്രയില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.