ന്യൂഡല്‍ഹി: എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്നാണെന്ന് സ്ഥിരീകരണം. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ചൈനീസ് ബന്ധം സ്ഥിരീകരിക്കുന്നത്.
ആകെയുള്ള നൂറ് സര്‍വറുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ചൈനീസ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞ് കയറാന്‍ സാധിച്ചത്. ഈ അഞ്ച് സര്‍വറുകളിലെയും വിവരങ്ങള്‍ തിരിച്ചെടുത്ത് പുനസ്ഥാപിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം തുടരുമ്പോഴാണ് എയിംസ് സെര്‍വര്‍ ഹാക്കിങ്ങിലും സ്ഥിരീകരണം വരുന്നത്. നവംബറിലാണ് ഹാക്കിങ് സ്ഥിരീകരിച്ച് ഡല്‍ഹി പൊലീസ് കേസെടുത്തത്. നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് എയിംസിലെ സര്‍വറുകളില്‍ ഹാക്കിങ് നടന്നത്.
രാജ്യത്തെ ഉന്നതരുടെ വിവരങ്ങള്‍ അടക്കം ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹാക്കര്‍മാര്‍ വന്‍ തുക ആവശ്യപ്പെട്ടതായിട്ടാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.