ദുബായ്: വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ലോകത്തെ ആദ്യ 100 നഗരങ്ങളില്‍ രണ്ടാമതെത്തി ദുബായ്. യൂറോ മോണിറ്റർ ഇന്‍റർനാഷണലിന്‍റെ ടോപ് 100 സിറ്റി ഡെസ്റ്റിനേഷന്‍ ഇന്‍ഡക്സ് 2022 ലാണ് ദുബായ് രണ്ടാം സ്ഥാനത്ത് എത്തിയത്. പാരീസാണ് ഒന്നാം സ്ഥാനത്ത്.
ആറ് മേഖലകളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. സാമ്പത്തിക വ്യാവസായിക പ്രകടനം, വിനോദസഞ്ചാരമേഖലയിലെ പ്രവർത്തനം,അടിസ്ഥാന സൗകര്യങ്ങള്‍, ആകർഷകങ്ങള്‍, പോളിസി, ആരോഗ്യം, സുരക്ഷയും സഹവർത്തിത്വവും എന്നിവ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തിയത്. ദുബായിയെ കൂടാതെ ആംസ്റ്റർ ഡാം, മാഡ്രിഡ്, റോം, ലണ്ടന്‍, ന്യൂയോർക്ക് എന്നീ നഗരങ്ങളാണ് ആദ്യ 10 ല്‍ ഇടം നേടിയിട്ടുളളത്.
കോവിഡ് കാലത്തിന് ശേഷം വളരെ വലിയ തിരിച്ചുവരവാണ് വിനോദ സഞ്ചാരമേഖല നടത്തുന്നത്.
2022 ല്‍ ദുബായുടെ വിനോദസഞ്ചാരമേഖലയിലെ വരുമാനം 108 ബില്യൺ ദിർഹത്തിലെത്തുമെന്നാണ്
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പഠനം പ്രവചിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.