ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരെ സെല്ലിനു പുറത്തിറക്കരുതെന്ന് നിര്‍ദേശം

ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരെ സെല്ലിനു പുറത്തിറക്കരുതെന്ന് നിര്‍ദേശം

കണ്ണൂര്‍: ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനു പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ ജയിലില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കാപ്പ തടവുകാര്‍ തീര്‍ത്തും അക്രമാസക്തരാണെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നു. ജയില്‍ ദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കാപ്പ തടവുകാരനായ വിവേകിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ജയിലില്‍ വച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. സംഘര്‍ഷത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവേക് ഉള്‍പ്പെടുന്ന അഞ്ച് അംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്.

തലയ്ക്ക് സാരമായി പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ കാപ്പ തടവുകരാണ് നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.