ഡബ്ലിന്‍: ബ്രിട്ടന് പിന്നാലെ അയര്‍ലന്‍ഡിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഫിയാനഫോള്‍ പാര്‍ട്ടി നേതാവായ ലിയോ വരാഡ്കര്‍(43) ആണ് ഇന്നലെ അധികാരമേറ്റത്. ഉപ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. കൂട്ടുകക്ഷിയിലെ ധാരണപ്രകാരമാണ് വരാഡ്കര്‍ സ്ഥാനമേറ്റത്.
ഇത്രണ്ടാം തവണയാണ് ഇദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. 2017-20 ല്‍ ആയിരുന്നു ആദ്യം. അടുത്തിടെ അയല്‍രാജ്യമായ ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനായ റിഷി സുനക് പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് അയര്‍ലന്‍ഡിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയാകുന്നത്.
ഡോക്ടറായ വരാഡ്കര്‍ 2007-ലാണ് ആദ്യമായി പാര്‍ലമെന്റ് അംഗമാകുന്നത്. 2017 ജൂണ്‍ 13ന് പ്രധാനമന്ത്രിയായപ്പോള്‍ പ്രായം 38. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് വരാഡ്കര്‍. മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയര്‍ലന്‍ഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണു ജനിച്ചത്.
കൂട്ടുകക്ഷി സര്‍ക്കാരിലെ ഫിയാനഫോള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കി മുന്‍ ധാരണപ്രകാരം ഒഴിഞ്ഞതോടെയാണ് പാര്‍ട്ടി നേതാവായ വരാഡ്കര്‍ പ്രധാനമന്ത്രിയായത്. ഫിയാനഫോള്‍, ഫിനഗെയ്ല്‍, ഗ്രീന്‍ പാര്‍ട്ടി എന്നീ മൂന്നു കക്ഷികള്‍ ചേര്‍ന്നതാണു അയര്‍ലന്‍ഡിലെ ഭരണമുന്നണി.
കത്തോലിക്ക ഭൂരിപക്ഷമുള്ള അയര്‍ലന്‍ഡില്‍ സ്വവര്‍ഗാനുരാഗിയായ വരാഡ്കര്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നതിനെ ആശങ്കയോടെയാണ് വിശ്വാസികള്‍ കാണുന്നത്. നിയമനിര്‍മാണങ്ങളിലടക്കം പ്രസിഡന്റിന്റെ കാഴ്ച്ചപ്പാടുകള്‍ പ്രതിഫലിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.