ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചത്. സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തേണ്ടതിനെ കുറിച്ച് പാപ്പ സംസാരിച്ചുവെന്നും മോഡി പറഞ്ഞു.
ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫിഫ വേള്‍ഡ് കപ്പിനെ പരാമര്‍ശിച്ച് മോഡി പറഞ്ഞു. ത്രിവര്‍ണ പതാകയ്ക്കായി ജനങ്ങള്‍ ആര്‍ത്തു വിളിക്കും. അങ്ങനെയൊരു ദിനം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
മേഘാലയയിലെ ഷില്ലോങ്ങില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജി.കിഷന്‍ റെഡ്ഡി എന്നിവരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.
നമ്മളിന്ന് ഖത്തറിലെ കളിയാണ് നോക്കുന്നത്. അവിടെ കളത്തില്‍ ഇറങ്ങിയിരിക്കുന്ന വിദേശ ടീമുകളെ വീക്ഷിക്കുന്നു. പക്ഷേ, ഈ രാജ്യത്തെ യുവജനതയില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് ആ ദിനം വിദൂരമല്ലെന്ന് എനിക്ക് ഉറപ്പാണ്. അതുപോലൊരു ഉത്സവം ഇന്ത്യയില്‍ നമ്മള്‍ നടത്തും. അന്ന് ത്രിവര്‍ണ പതാകയ്ക്കു വേണ്ടി ജനം ആര്‍ത്തു വിളിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ വികസനത്തിലുണ്ടായിരുന്ന തടസങ്ങള്‍ സര്‍ക്കാര്‍ നീക്കിയെന്നും മോഡി കൂട്ടിച്ചേര്‍ത്തു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അദേഹത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. രാവിലെ മേഘാലയയിലെ ഷില്ലോങ്ങില്‍ എത്തിയ മോദി നോര്‍ത്ത് ഈസ്റ്റ് കൗണ്‍സിലിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
ഉച്ച കഴിഞ്ഞ് ത്രിപുരയിലെക്ക് തിരിക്കുന്ന പ്രധാനമന്ത്രി ആകെ 6800 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടും. രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.