ജീവനുള്ള കാലത്തോളം ബഫര്‍ സോണ്‍ അനുവദിക്കില്ല: താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

ജീവനുള്ള കാലത്തോളം ബഫര്‍ സോണ്‍ അനുവദിക്കില്ല: താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ജീവനുള്ള കാലത്തോളം ബഫര്‍ സോണ്‍ അനുവദിക്കില്ലെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല. സര്‍ക്കാരിന് മുന്നിലും തോല്‍ക്കില്ല. ചോര ഒഴുക്കിയും ബഫര്‍ സോണ്‍ തടയുമെന്ന് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.

വിഷയത്തില്‍ മുഖ്യമന്ത്രി പരിഹാരം കാണണം. മറ്റ് സംസ്ഥാനങ്ങള്‍ സ്റ്റേ വാങ്ങി. കേരളം എന്തുകൊണ്ട് സ്റ്റേ വാങ്ങിയില്ല. സര്‍ക്കാര്‍ നടപടിയില്‍ അടിമുടി സംശയമുണ്ട്. ഉപഗ്രഹ സര്‍വേയ്ക്ക് പിന്നില്‍ നിഗൂഢതയുണ്ടെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കണം: രാഹുല്‍ ഗാന്ധി

ഇതിനിടെ ബഫര്‍ സോണ്‍ ഉപഗ്രഹ ഭൂപടം വയനാട്ടില്‍ ഉണ്ടാക്കിയ ആശങ്കകളും ഭീതികളും അകറ്റുന്നതിന് അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു.

ഭൂപടത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിയുടെ സര്‍വേ നമ്പര്‍ അടക്കമുള്ള വിവരങ്ങളും അതിലെ കെട്ടിടങ്ങളുടെയും മറ്റ് നിര്‍മാണ പ്രവര്‍ത്തികളുടെയും വിവരങ്ങളും നല്‍കുന്നുണ്ട്. ഈ വിവരങ്ങള്‍ സംബന്ധിച്ച് അതില്‍ ഉള്‍പ്പെട്ട താമസക്കാരില്‍ നിന്ന് തനിക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭൂമി പൂര്‍ണമായോ ഭാഗികമായോ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന നിവാസികള്‍ അത് അവരുടെ ജീവിതത്തിലും ഉപജീവന മാര്‍ഗത്തിലും ഉണ്ടാക്കാന്‍ സാധ്യതയുള്ള ആഘാതത്തില്‍ അഗാധമായ വിഷമത്തിലാണ്. 2022 ജൂണ്‍ മൂന്നിലെ പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള സുപ്രിം കോടതി വിധിയുടെ വെളിച്ചത്തില്‍ മുഖ്യമന്ത്രിക്ക് മുന്‍പും താന്‍ കത്തെഴുതിയിരുന്നെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.