വാഗാ അതിര്‍ത്തിയില്‍ കനത്ത മഞ്ഞ്; നിരീക്ഷണം ശക്തമാക്കി സൈന്യം

വാഗാ അതിര്‍ത്തിയില്‍ കനത്ത മഞ്ഞ്; നിരീക്ഷണം ശക്തമാക്കി സൈന്യം

അമൃത്സര്‍: ശൈത്യ കാലം ഉത്തരേന്ത്യയില്‍ കനത്തെേതാ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി സൈന്യം. പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന വാഗാ-അട്ടാരി അതിര്‍ത്തിയിലെ ബിഎസ്എഫ് ജവന്മാര്‍ കനത്ത മൂടല്‍മഞ്ഞിലും ശക്തമായ നിരീക്ഷണം നടത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

വനിതാ സൈനികര്‍ അടക്കമുള്ള ബിഎസ്എഫ് സൈനികര്‍ ആവേശത്തോടെയാണ് ഈ കനത്ത മഞ്ഞിലും തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതെന്ന് വിവരിക്കുന്നു. ശൈത്യത്തിലും മഴയിലും ചൂടിലും അതിര്‍ത്തികാക്കലാണ് തങ്ങളുടെ ദൗത്യം. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി ചെയ്യുന്ന ഈ ജോലിയില്‍ എല്ലാ വെല്ലുവിളികളും ആസ്വദിക്കാനാവുന്നുവെന്നും സൈനികരായ വനിതകള്‍ ആവേശത്തോടെ പ്രതികരിക്കുന്നു.

ശൈത്യകാലത്ത് ഭീകരര്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് നുഴഞ്ഞു കയറ്റവും മയക്കുമരുന്ന് എത്തിക്കലും സജീവമാക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് സുരക്ഷയും പട്രോളിംഗും ശക്തമാക്കിയിരിക്കുന്നത്. പരസ്പരം കാണുവാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള മൂടല്‍മഞ്ഞിലാണ് ബിഎസ്എഫ് ജവാന്മാര്‍ അതിര്‍ത്തി കാവല്‍ ശക്തമാക്കുന്നത്. 10 മീറ്ററിനപ്പുറം ഒന്നും കാണാനാകാത്ത അത്ര കനത്ത മഞ്ഞാണ് വ്യാപിച്ചിരിക്കുന്നതെന്നും സൈനികര്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.