വനിതാ പ്രവര്‍ത്തകയോട് മോശം പെരുമാറ്റം: ഡിവൈഎഫ്‌ഐ നേതാവ് അഭിജിത്തിന് സസ്‌പെന്‍ഷന്‍

വനിതാ പ്രവര്‍ത്തകയോട് മോശം പെരുമാറ്റം: ഡിവൈഎഫ്‌ഐ നേതാവ് അഭിജിത്തിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചെന്ന ആരോപണം നേരിട്ട ഡിവൈഎഫ്‌ഐ നേതാവ് അഭിജിത്തിനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമാണ് ജെ.ജെ. അഭിജിത്ത്. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചുവെന്ന പരാതി പരിശോധിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി കൊണ്ടുള്ള ശബ്ദരേഖ പുറത്ത് വന്നത്. എസ്എഫ്‌ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചത് ആനാവൂരാണെന്ന് അച്ചടക്ക നടപടി നേരിട്ട അഭിജിത്തിന്റെ ശബദരേഖയാണ് പുറത്ത് വന്നത്.

അതേസമയം, ആരോപണം നാഗപ്പന്‍ ആനാവൂര്‍ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂര്‍ പ്രതികരിച്ചു. എസ്എഫ്‌ഐയില്‍ അംഗത്വമെടുക്കുമ്പോള്‍ പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലെ പരിശോധിക്കാര്‍ ഒള്ളൂ. ഞാന്‍ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് എന്ത് ചെയ്യാനാകുമെന്നും ആനാവൂര്‍ നാഗപ്പന്‍ ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.