ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായി നടന്‍ കമല്‍ ഹാസന്‍. ചെങ്കോട്ടയില്‍ നടന്ന സമാപന സമ്മേളനത്തിലാണ് മുഖ്യാതിഥിയായി കമല്‍ ഹാസന്‍ പങ്കെടുത്തത്.
യാത്രയില്‍ ഏറെ നേരം കമല്‍ രാഹുലിനൊപ്പം നടക്കുകയും ചെയ്തു. ഭരണഘടന ചോദ്യം ചെയ്യുമ്പോഴെല്ലാം താന്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് നോക്കാറില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇത് രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമാണെന്നും കമല്‍ പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ തടയാന്‍ ഒന്നിനും കഴിയില്ലെന്ന് കോണ്‍ഗ്രസ്. കോവിഡ് മഹാമാരിയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് ബിജെപി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കോവിഡിനെയല്ല, ഭാരത് ജോഡോ യാത്രയെയാണ് ബിജെപി ഭയപ്പെടുന്നത്. കോവിഡും ആരോഗ്യവും ഗുരുതരമായ പ്രശ്നങ്ങളാണ്. എന്നാല്‍ അവ ബിജെപി രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.