തിരുവനന്തപുരം: സർവേ നമ്പർ ചേർത്ത പുതുക്കിയ ബഫർസോൺ ഭൂപടത്തിലും പിഴവ്. ഒരേ സര്‍വേ നമ്പരിലുള്ള ഭൂമി ബഫര്‍സോണിന് അകത്തും പുറത്തും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വനംവകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിലുള്ളത്. ഇത് ആളുകൾക്കിടയിൽ ആശയക്കുഴപ്പത്തിനിടയാക്കി.
പറമ്പിക്കുളത്ത് ഒരേ സർവേ നമ്പരിൽ ഉൾപ്പെട്ട സ്ഥലം ബഫർസോണിന് അകത്തും പുറത്തും രേഖപ്പെടുത്തിയിട്ടുണ്ട്. സൈലന്റ്‌വാലിക്കു പകരം നൽകിയിരിക്കുന്നത് തട്ടേക്കാട് പക്ഷിസങ്കേതമാണ്. പിന്നീട് സൈലന്റ്‌വാലിയുടെ കൃത്യമായ ഭൂപടം അപ്ഡേറ്റ് ചെയ്തു.
അതേസമയം പാലക്കാട് മണ്ണാർക്കാട് നഗരസഭ ബഫർസോണിൽനിന്ന് ഒഴിവായി. ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തും ഭൂപടത്തിനു പുറത്താണ്.
ആദ്യ ഭൂപടത്തിൽ സർവത്ര ആശയക്കുഴപ്പം ആയതോടെയാണ് പുതുക്കിയ ഭൂപടം പ്രസിദ്ധീകരിച്ചത്. 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായി കിഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചു. ഈ ഭൂപടത്തിൽ സർവ്വെ നമ്പർ കൂടി ചേർത്താണ് പുതിയ ഭൂപടം. സർവ്വെ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വ്യക്തമായി അറിയുകയായിരുന്നു ലക്ഷ്യം.
പക്ഷെ പുതിയ ഭൂപടം ആശയക്കുഴപ്പം തീർക്കുന്നില്ലെന്ന് മാത്രമല്ല സംശയങ്ങൾ കൂട്ടുന്നു. ഭൂപടത്തിൽ മാർക്ക് ചെയ്ത് ഒരെ സർവ്വെ നമ്പറിലെ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ബഫർസോണിനകത്തുള്ളപ്പോൾ ചിലത് പുറത്താണ്. ഈ സ്ഥലങ്ങളിലെ പരാതികൾ എങ്ങിനെ തീർക്കുമെന്നാണ് പ്രശ്നം.
പരാതികൾ ജനുവരി ഏഴ് വരെ നൽകാം. പക്ഷെ അതിനുള്ളിൽ പരാതികളിൽ പരിശോധന പൂർത്തിയാക്കി ജനുവരി 11ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ കേരളത്തിന് പുതിയ റിപ്പോർട്ട് നൽകാനാകുമോ എന്നുള്ളതാണ് ആശങ്ക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.