പാപ്പാഞ്ഞിയ്ക്ക് മോഡിയുടെ രൂപസാദൃശ്യം: നിര്‍മാണം തടഞ്ഞ് ബിജെപി; രൂപം മാറ്റാന്‍ ധാരണ

പാപ്പാഞ്ഞിയ്ക്ക് മോഡിയുടെ രൂപസാദൃശ്യം: നിര്‍മാണം തടഞ്ഞ് ബിജെപി; രൂപം മാറ്റാന്‍ ധാരണ

കൊച്ചി: പുതുവര്‍ഷപ്പിറവിക്ക് കത്തിക്കാന്‍ കൊച്ചിന്‍ കാര്‍ണിവലില്‍ ഒരുക്കിയ പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലി വിവാദം. പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രൂപ സാദൃശ്യമുണ്ടെന്ന ആരോപണവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. എറണാകുളം പരേഡ് മൈതാനത്താണ് പാപ്പാഞ്ഞിയുടെ നിര്‍മാണം നടക്കുന്നത്. പാപ്പാഞ്ഞിയുടെ നിര്‍മാണം ബിജെപി പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതോടെ നിര്‍ത്തിവെച്ചു.

നരേന്ദ്ര മോഡിയുടെ രൂപ സാദൃശ്യമുണ്ടെന്നും അതുകൊണ്ടു തന്നെ പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നുമാണ് ബിജെപിയുടെ വാദം. പൊലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പാപ്പാഞ്ഞിയുടെ രൂപം മാറ്റി നിര്‍മിക്കാന്‍ ധാരണയായി.

കൊച്ചിന്‍ കാര്‍ണിവല്‍ സമിതിയാണ് പരിപാടിയുടെ സംഘാടകര്‍. തിന്മയ്ക്ക് മേല്‍ നന്മ വിജയിക്കുന്നു എന്നതാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.