സമാധാനത്തിനുള്ള നോബൽ സമ്മാനം : അബുദാബി കിരീടാവകാശിയും ഇസ്രായേൽ പ്രധാന മന്ത്രിയും പരിഗണനയിൽ

സമാധാനത്തിനുള്ള നോബൽ സമ്മാനം : അബുദാബി കിരീടാവകാശിയും ഇസ്രായേൽ പ്രധാന മന്ത്രിയും പരിഗണനയിൽ

ദുബായ്:  അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രേയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു എന്നിവരെ അടുത്ത വർഷത്തെ സമാധാനത്തിനായുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടതായി, ഇസ്രായേൽ പ്രധാനമത്രിയുടെ ഓഫീസ് അറിയിച്ചു.   

ഐറിഷ് നൊബേല്‍ പുരസ്‌കാര ജേതാവ് ഡേവിഡ് ട്രിംബിളാണ് ഇരുവരേയും നാമനിര്‍ദേശം ചെയ്തത്. വടക്കന്‍ അയര്‍ലണ്ടിലെ മുന്‍ മന്ത്രിയായിരുന്ന ട്രിംബിള്‍ 1998 -ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത്. നൊബേല്‍ പുരസ്‌കാര സമിതിയാണ് നാമനിര്‍ദേശം ലഭിച്ചവരില്‍ നിന്ന് ജേതാക്കളെ പ്രഖ്യാപിക്കുക.

ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിന്റെ മദ്ധ്യസ്ഥ ശ്രമങ്ങൾക്കൊടുവിൽ ഇസ്രേയേലും യു എ ഇ  ബഹ്‌റൈൻ എന്നീ അറബ് രാജ്യങ്ങളുമായി പരസ്പര സഹകാരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള  "എബ്രഹാം കരാറിൽ" ഒപ്പുവച്ചു.

ഗൾഫ് മേഖലയിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള യു എ ഇ  യുടെ പരിശ്രമങ്ങളെ ലോക രാജ്യങ്ങൾ അഭിനന്ദിച്ചിട്ടുണ്ട്.  ഈ കരാറുകൾക്ക് മുൻകൈ എടുത്തതിന്റെ പേരിലാണ് അബുദാബി കിരീടാവകാശിയെയും ഇസ്രായേൽ പ്രധാനമന്ത്രിയെയും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി പേര് നിർദ്ദേശിച്ചതെന്ന് ഡേവിഡ് ട്രിബിളിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഏബ്രഹാം കരാര്‍ എന്ന പേരും ഇതിനു ലഭിച്ചിട്ടുണ്ട്.  ജുത-ക്രൈസ്തവ-ഇസ്ലാം മതവിശ്വാസികളുടെയെല്ലാം പൂര്‍വ പിതാവാണ് മൂവായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന    ഏബ്രഹാം അഥവാ ഇബ്രാഹിം.ഈ മൂന്നു ജനവിഭാഗങ്ങളും തമ്മിലുള്ള ഭാവിയിലെ സൗഹൃദത്തിന്‍റെ രൂപരേഖയായും ഈ കരാര്‍ വാഴ്ത്തപ്പെടുന്നു.

ഇസ്രയേലും അറബികളും തമ്മിലുള്ള വൈരാഗ്യം 1948ല്‍ ഇസ്രയേല്‍ രൂപം കൊണ്ടതു മുതല്‍ക്കേയുള്ളതാണ്. വാസ്തവത്തില്‍, ഇസ്രയേല്‍ സ്ഥാപിക്കാനുള്ള ശ്രമത്തിനു സമാന്തരമായിത്തന്നെ അതിനോടുള്ള എതിര്‍പ്പും തുടങ്ങുകയുണ്ടായി.

കഴിഞ്ഞ 72 വര്‍ഷങ്ങള്‍ക്കിടയില്‍ നാലു യുദ്ധങ്ങള്‍ക്കും ഒട്ടേറെ ഏറ്റുമുട്ടലുകള്‍ക്കും അതു കാരണമാവുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.