മിലിട്ടറിയില്‍ ഓഫീസറാകാന്‍ അവസരം; അവസാന തീയതി ജനുവരി പത്ത്

മിലിട്ടറിയില്‍ ഓഫീസറാകാന്‍ അവസരം; അവസാന തീയതി ജനുവരി പത്ത്

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC), കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് (സി.ഡി.എസ്) എക്സാമിനേഷന്‍ (1) 2023 അപേക്ഷ ക്ഷണിച്ചു.
ഇന്ത്യന്‍ മിലിട്ടറി അക്കാഡമി (ഡെറാഡൂണ്‍-100 ഒഴിവ്), ഇന്ത്യന്‍ നേവല്‍ അക്കാഡമി (ഏഴിമല-22), ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാഡമി (ഹൈദരാബാദ്-32) ഓഫീസേഴ്സ് ട്രെയ്നിംഗ് അക്കാഡമി (ചെന്നൈ-എസ്.എസ്.സി- പുരുഷന്‍-170), ഓഫീസേഴ്സ് ട്രെയ്നിംഗ് അക്കാഡമി (ചെന്നൈ- എസ്.എസ്.സി- വനിത- 17) എന്നിങ്ങനെയാണ് ഒഴിവുകള്‍. എല്ലാ കോഴ്സിലുമായി 341 ഒഴിവ്.

മിലിട്ടറി അക്കാഡമി, ഓഫീസേഴ്സ് അക്കാഡമി എന്നിവയ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വകലാശാലാ ബിരുദം.
നേവല്‍ അക്കാഡമിയ്ക്ക് എന്‍ജിനിയറിംഗ് ബിരുദം. എയര്‍ഫോഴ്സ് അക്കാഡമിയിലേയ്ക്ക് മാത്തമാറ്റിക്സും ഫിസിക്സും ഉള്‍പ്പെട്ട +2വിനു ശേഷം ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദവും, അല്ലെങ്കില്‍ എന്‍ജിനിയറിങ് ബിരുദം.

ജി.സി.ഡി.എ നല്‍കുന്ന കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് എയര്‍ഫഴ്സ് അക്കാഡമിയിലേക്ക് അപേക്ഷിക്കാം. പ്രായം 26 കവിയരുത്.
ഒബ്ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ. മിലിട്ടറി-നേവല്‍-എയര്‍ഫോഴ്സ അക്കാഡമികളിലേക്ക് ഇംഗ്ലീഷ്, കറന്റ് അഫയേഴ്സ്, എലിമെന്ററി മാത്തമാറ്റിക്സ് എന്നിവയാണ് വിഷയങ്ങള്‍.

ഓഫീസേഴ്സ് ട്രെയ്നിങ് അക്കാഡമിയിലേക്ക് ഇംഗ്ലീഷും കറന്റ് അഫയേഴ്സും ആയിരിക്കും പരീക്ഷാ വിഷയങ്ങള്‍. ഓരോ വിഷയത്തിനും രണ്ടു മണിക്കൂര്‍ വീതം സമയം. പരമാവധി 100 മാര്‍ക്ക്. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.upsc.gov.in


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.