ദോഹ: ലോകകപ്പ് ഫുട്ബോളിന് വേദിയായി പ്രശംസ പിടിച്ചുപറ്റിയതിന് പിന്നാലെ 2023 ൽ 81 ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥ്യം വഹിക്കാനൊരുങ്ങി ഖത്തർ ഒളിമ്പിക് കമ്മിറ്റി. 2023ലെ സ്പോർട്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കലണ്ടറിലാണ് കമ്മിറ്റി ടൂർണമെന്റുകളുടെ വിശദവിവരങ്ങള്‍ വ്യക്തമാക്കിയത്.
രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ ടൂർണമെന്റുകളാണ് 14 എണ്ണം. ഖത്തർ വോളിബോള്‍ അസോസിയേഷന് നടത്തുന്ന ബീച്ച് വോളിബോളില്‍ കിംഗ് ഓഫ് ദ കോർട്ട് ഫൈനല്‍സാണ് ആദ്യ പരിപാടി. ഇത് ജനുവരിയില്‍ നടക്കും. അതിന് ശേഷം ബീച്ച് ടൂർ പ്രോ ഫൈനല്‍സ് നടക്കും.
ഫെബ്രുവരിയിൽ ഖത്തർ വോളിബാൾ അസോസിയേഷൻ 2023 ബീച്ച് വോളിബാൾ വേൾഡ് പ്രോ ടൂർ എലീറ്റ് 16 ചാമ്പ്യൻഷിപ്പിനും വേദിയൊരുക്കും. ഖത്തർ, ടെന്നിസ്, സ്ക്വാഷ് ആൻഡ് ബാഡ്മിന്റൺ ഫെഡറേഷൻ വാർഷിക പ്രഫഷനൽ ടെന്നിസ് ചാമ്പ്യൻഷിപ്പുകളായിരിക്കും നടക്കുക.
ഫെബ്രുവരിയിൽ ഖത്തർ എക്സോൺ മൊബീൽ ഓപണും ഖത്തർ ടോട്ടൽ എനർജീസ് ഓപണും നടക്കും.വരും മാസങ്ങളില്‍ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പും, 37ാമത് ഖത്തർ ഓപൺ അമച്വർ ഗോൾഫ് ചാമ്പ്യൻഷിപ്പും ലോക ജൂഡോ ചാമ്പ്യൻഷിപ്പുമെല്ലാം നടക്കും.
ഏഷ്യന്‍ തലത്തില്‍ 17 പരിപാടികളാണ് നടക്കുക. ബാസ്കറ്റ്ബോളിൽ ഫിബ ഏഷ്യകപ്പ് 2025 പ്രീ ക്വാളിഫയേഴ്സ്, ഏഷ്യ പ്രഫഷനൽ ഗോൾഫ് ടൂർ, വെസ്റ്റ് ഏഷ്യ പുരുഷ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, ഫിബ അണ്ടർ 16 ഏഷ്യൻ ചാമ്പ്യൻഷിപ്, ഏഷ്യ റഗ്ബി സെവൻസ് ട്രോഫി, വെസ്റ്റ് ഏഷ്യ മെൻസ് സ്ക്വാഷ് ചാമ്പ്യൻഷിപ്, ഏഷ്യൻ ഹാൻഡ്ബാൾ ക്വാളിഫിക്കേഷൻസ് ഫോർ 2024 ഒളിമ്പിക്സ്, ഏഷ്യൻ പഡെൽ ചാമ്പ്യൻഷിപ് തുടങ്ങിയവയാണ് നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.