ലോകത്ത് കോവിഡ് മരണം 14.25 ലക്ഷം കടന്നു. ഇതുവരെ 1,425,843 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,981 പേരാണ് കോവിഡിന് കീഴടങ്ങിയത്. പുതിയതായി 605,568 പേര്‍ക്ക് വൈറസ് ബാധിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 60,701,013 ആയി ഉയര്‍ന്നു. 42,017,703 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.17,257,467 പേരാണ് കോവിഡ് ബാധിതരായി ഇപ്പോഴും ചികിത്സയിലുള്ളത്. ഇതില്‍ 103,894 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കയില്‍ 1,78,614 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞു. 2,68,198 പേര്‍ മരിച്ചു.എഴുപത്തേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് ബ്രസീലാണ്. 61,66,898 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,70,799 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 44,376 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 92.50 ലക്ഷവും, മരണം 1.35 ലക്ഷവും കടന്നു.രോഗമുക്തി നിരക്ക് 93.72 ശതമാനമാണ്. 4,44,746 പേരാണ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായ 15ാംദിവസമാണ് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെയാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.