തിരുവനന്തപുരം: ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകളെ കരാട്ടെ ക്ലാസിന് കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും സര്‍ക്കാര്‍ ബോര്‍ഡ് വെച്ച ഇന്നവോ ക്രിസ്റ്റയില്‍. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പി.കെ ശബരീഷിന്റെ മകളെയാണ് സര്‍ക്കാര്‍ വാഹനത്തില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി കൊണ്ടു പോകുന്നത്.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യപിതാവാണ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നത്. കൂടാതെ മരുതംകുഴി മീന്‍ മാര്‍ക്കറ്റ്, നന്ദാവനം എ.ആര്‍ ക്യാമ്പിലെ പൊലീസ് ക്യാന്റീനിലും ആയുര്‍വേദ കോളജിലും തുടങ്ങി വിവിധയിടങ്ങളില്‍ പ്രൈവറ്റ് സെക്രട്ടറിയില്ലാത്ത സമയങ്ങളില്‍ സ്വകാര്യ
ആവശ്യങ്ങള്‍ക്കായി വാഹനം എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി നിരവധി പേര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
കെഎല്‍ 01 ഡിസി 3136 വെള്ള ഇന്നോവ ക്രിസ്റ്റയാണ് നഗരത്തിലൂടെ യഥേഷ്ടം ഓടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കോഴിക്കോട് സ്‌കൂള്‍ കലോത്സവത്തില്‍ മുഖ്യ സംഘാടന ചുമതല വഹിക്കുമ്പോഴാണ് വാഹനം തലസ്ഥാന നഗരിയില്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
സര്‍ക്കാര്‍ വാഹനം ആദ്യം ശാസ്തമംഗലത്ത് മന്ത്രി റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പി.കെ ശബരീഷ് താമസിക്കുന്ന ഫ്ളാറ്റിലേക്കും പിന്നീട് വാഹനം കവടിയാറും പിഎംജിയും കഴിഞ്ഞ് മുന്നോട്ട് പോയി ചെന്നെത്തിയത് പൊലീസ് ക്വാട്ടേഴ്സിനടുത്താണ്. വാഹനത്തിന്റെ പിറകില്‍ നിന്ന് ശബരീഷിന്റെ ഭാര്യാ പിതാവ് പുറത്തിറങ്ങി. മുന്നിലെ സീറ്റില്‍ നിന്ന് കരാട്ടെ യൂണിഫോം ധരിച്ച് ശബരീഷിന്റെ മകളും ഇറങ്ങുകയായിരുന്നു.
സര്‍ക്കാര്‍ അനുവദിക്കുന്ന വ്യക്തിക്ക് സ്വകാര്യ ആവശ്യത്തിന് പണമടച്ച് ഉപയോഗിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശബരീഷ് കോഴിക്കോട് ഉള്ളപ്പോഴാണ് ഭാര്യപിതാവ് സര്‍ക്കാര്‍ വാഹനം കുടുംബ വാഹനം പോലെ ഉപയോഗിക്കുന്നതെന്നാണ് പരാതി ഉയരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.