കൊച്ചി: സംസ്ഥാനത്തെ 80 ശതമാനത്തോളം ഹോട്ടലുകളും പ്രവർത്തിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സുള്ള സ്ഥാപനങ്ങൾക്ക് പോലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലെന്നാണ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
1974 ലും 1981 ലും നിലവില്‍വന്ന ജല വായു നിയമവും അനുസരിച്ച് ഹോട്ടലുകളും ഓഡിറ്റോറിയങ്ങളുമൊക്കെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെയേ പ്രവര്‍ത്തിക്കാവൂ. മലിനജല സംസ്‌കാരണ പ്ലാന്റ് അടക്കമുള്ള സംവിധാനം ഉണ്ടെങ്കിലേ ബോര്‍ഡിന് ഹോട്ടലുകള്‍ക്കും മറ്റും പ്രവര്‍ത്തനാനുമതി നല്‍കാനാകൂ. ഹോട്ടലുകളില്‍നിന്നുള്ള ഭക്ഷ്യവിഷബാധയ്ക്ക് മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും കാരണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് അഞ്ചുലക്ഷത്തോളം ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. ഇവയിൽ മിക്കതിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ല. അഞ്ചുവര്‍ഷത്തേക്കാണ് പ്രവര്‍ത്തനാനുമതി നല്‍കേണ്ടത്. ഇതിനായി നിശ്ചിത ഫീസ് ഉണ്ട്. ചെറിയ ഹോട്ടലുകള്‍ക്ക് 4000 മുതല്‍ 5000 വരെയാണ്. ബോര്‍ഡിന്റെ അനുമതി നേടണമെന്ന നിയമം നടപ്പാക്കാത്തതിനാല്‍ ഈ വകയില്‍ സര്‍ക്കാരിന് ലഭിക്കാവുന്ന 150 കോടിയോളം രൂപ നഷ്ടമാകുന്ന സാഹചര്യവുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.