ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ മൂന്ന് പേര്‍ക്ക് കൂടി വധശിക്ഷ

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ മൂന്ന് പേര്‍ക്ക് കൂടി വധശിക്ഷ

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി വധശിക്ഷ വിധിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പേര്‍ക്ക് ഇറാന്‍ കോടതി ഇന്ന് വധശിക്ഷ വിധിച്ചത്. ഇതോടെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ ലഭിച്ചവരുടെ എണ്ണം 17 ആയി.

ഇതില്‍ നാല് പേരെ ഇതിനോടകം വധിച്ചിട്ടുണ്ട്. രണ്ട് പേരെ ശനിയാഴ്ചയാണ് വധിച്ചത്. പാരാ മിലിറ്ററി ഫോഴ്സ് ഉദ്യോഗസ്ഥനെ വധിച്ച കുറ്റത്തിനാണ് ഇവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

വധ ശിക്ഷയ്ക്ക് എതിരായി രണ്ടുപേര്‍ നല്‍കിയ ഹര്‍ജി ഇറാന്‍ സുപ്രീം കോടതി തള്ളി. ഇവരുടെ ശിക്ഷ ഉടന്‍ നടപ്പാക്കും എന്നാണ് സൂചന. ദൈവത്തിന് നേരെ യുദ്ധം ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.

ഇറാന്‍ മത പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് മഹ്സ അമീനിയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആളിപ്പടര്‍ന്നത്. പ്രക്ഷോഭത്തില്‍ ഇതിനോടകം നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.