'ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം': പരോക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

'ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം': പരോക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

ആലപ്പുഴ: ലഹരി കടത്തിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍. ലഹരിക്കെതിരെ പ്രവര്‍ത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്. രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി. സുധാകരന്‍ കുറ്റപ്പെടുത്തി. സിപിഎം നേതാക്കള്‍ ലഹരി കടത്തില്‍ പ്രതി ആയതിനിടയിലാണ് വിമര്‍ശനം.

ആലപ്പുഴയില്‍ ജൂനിയര്‍ ചേംബര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ഇതിനിടെ ലഹരി കടത്ത് കേസില്‍ രണ്ട് പേര്‍ക്കെതിരെ സിപിഎം നടപടി സ്വീകരിച്ചു. കേസിലെ മുഖ്യപ്രതിയും ആലപ്പുഴ സിവ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്റര്‍ അംഗം എ. ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. രണ്ട് ദിവസമായി തുടരുന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.