രാഷ്ട്രീയ സമീപനത്തില്‍ മാറ്റത്തിനൊരുങ്ങി കേരള റീജിയണല്‍ കാത്തലിക്ക് കൗണ്‍സില്‍

രാഷ്ട്രീയ സമീപനത്തില്‍ മാറ്റത്തിനൊരുങ്ങി കേരള റീജിയണല്‍ കാത്തലിക്ക് കൗണ്‍സില്‍

കോട്ടയം: രാഷ്ട്രീയ സമീപനത്തില്‍ മാറ്റത്തിനൊരുങ്ങി കേരള റീജിയണല്‍ കാത്തലിക്ക് കൗണ്‍സില്‍. വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നീതി കാണിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സംവരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെയും കെആര്‍എല്‍സിസി വിമര്‍ശിച്ചു. കോട്ടയത്ത് നടന്ന 40 മത് ജനറല്‍ അസംബ്ലിയിലാണ് ഇക്കാര്യം കെആര്‍എല്‍സിസി വ്യക്തമാക്കിയത്. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ തയ്യാറായിട്ടില്ലെന്ന വിമര്‍ശമാണ് ഇവര്‍ പ്രധാനമായും ഉന്നയിക്കുന്നത്.

കൂടാതെ ബഫര്‍ സോണ്‍ അടക്കമുള്ള വിഷയങ്ങളിലെ ആശങ്കയും കെആര്‍എല്‍സിസി മുന്നോട്ട് വെക്കുന്നു.നേരത്തെ വിഷയാധിഷ്ടിത സമദൂര നിലപാടാണ് രാഷ്ട്രീയമായി കെആര്‍എല്‍സിസി സ്വീകരിച്ചിരുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇത് പുനപ്പരിശോധിക്കാനും ജനറല്‍ അസംബ്ലിയില്‍ തീരുമാനമായി. മുന്നാക്ക സംവരണം, ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെയും കെആര്‍എല്‍സിസി വിമര്‍ശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.