അബുദാബി: അബുദാബിയില്‍ ഗോള്‍ഡന്‍ വിസ കാലാവധി 10 വർഷമായി ഉയർത്തി. എല്ലാ വിഭാഗങ്ങളിലെയും ഗോള്‍ഡന്‍ വിസ കാലാവധിയാണ് 10 വർഷമാക്കിയത്.
ഗോള്‍ഡന്‍ വിസ കാലാവധി 10 വർഷമാക്കുന്നതോടൊപ്പം ഡോക്ടർ മാർ, സ്പെഷലിസ്റ്റുകള്‍, ശാസ്ത്രജ്ഞർ തുടങ്ങി ശാസ്ത്ര വിജ്ഞാത മേഖലകളിലെ പ്രൊഫഷണലുകള്‍ക്കും ഗവേഷകർക്കും കൂടുതല്‍ വിശാലമായ വിസ സൗകര്യങ്ങള്‍ നടപ്പിലാവുകയാണെന്നും അബുദാബി റസിഡന്‍റ്സ് ഓഫീസിലെ ഓപ്പറേഷൻസ് ഡയറക്ടർ മാർക്ക് ഡോർസി പറഞ്ഞു.
ദീർഘകാല താമസവിസയ്ക്ക് അനുവാദം നൽകുകയെന്ന ലക്ഷ്യത്തോടെ യുഎഇ സർക്കാർ നേരത്തെ ഗോൾഡൻ റെസിഡൻസി പ്രോഗ്രാം ആരംഭിച്ചിരുന്നു. ഗോള്‍ഡന്‍ വിസയുളളവർക്ക് പ്രായഭേദമന്യേ കുടുംബത്തെ സ്പോണ്‍ചെയ്യാം. ഭാവിയില്‍ അബുദാബിയില്‍ ജീവിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്കാണ് വിസ ദീർഘിപ്പിക്കുന്നത്. ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ യുഎഇയ്ക്ക് പുറത്ത് താമസിക്കാം. ഗാർഹിക തൊഴിലാളികളെ സ്പോണ്‍ചെയ്യാനുളള പരിധിയും നീക്കം ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.