ദുബായ്: ദുബായ് ക്രീക്ക് ഹാർബറില്‍ കാഴ്ചകളാസ്വദിക്കാന്‍ നടപ്പാത തുറന്നു. ക്രീക്കിന് കുറുകെ ഡൗണ്‍ടൗണ്‍ ദുബായിലേക്കും അഡ്രസ് ഗ്രാന്‍ഡ് ട്വിന്‍ ടവറുകളുടെ ഇടയിലൂടെ ഉളളിലേക്കുമുളള നയനമനോഹരകാഴ്ചകള്‍ ഇതിലൂടെയുളള സഞ്ചാരത്തിലൂടെ ആസ്വദിക്കാം.

ജലനിരപ്പില്‍ നിന്ന് 11.65 മീറ്റർ ഉയരത്തിലാണ് നടപ്പാത സജ്ജമാക്കിയിട്ടുളളത്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സൗജന്യമായി നടപ്പാതയിലൂടെ കാഴ്ചകള്‍ ആസ്വദിക്കാം. ദുബായ് ക്രീക്കിന് മുകളിലൂടെയാണ് നടപ്പാത ഒരുക്കിയിരിക്കുന്നത്. പെയിന്‍റ് ചെയ്ത സ്റ്റീല്‍ ഉപയോഗിച്ചാണ് പാലത്തിന്‍റെ രൂപകല്‍പനയും നിർമ്മാണവും പൂർത്തിയാക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.