റണ്‍വേയിലൂടെ വിമാനം നീങ്ങുന്നതിനിടെ എമര്‍ജന്‍സി ഡോര്‍ തുറന്നു: ഡിജിസിഎ അന്വേഷണം തുടങ്ങി; ബിജെപി എംപിയെന്ന് റിപ്പോര്‍ട്ട്

റണ്‍വേയിലൂടെ വിമാനം നീങ്ങുന്നതിനിടെ എമര്‍ജന്‍സി ഡോര്‍ തുറന്നു: ഡിജിസിഎ അന്വേഷണം തുടങ്ങി; ബിജെപി എംപിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്ന സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.

ഡിസംബര്‍ പത്തിന് ചെന്നൈ-തിരുച്ചിറപ്പിള്ളി ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ വാതില്‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

എംപിയാണ് എമര്‍ജന്‍സി ഡോര്‍ തുറന്നതെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്‍ഡിഗോ അധികൃതര്‍ പ്രതികരണം നടത്തിയിട്ടില്ല. വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറന്നത് ഒരു യാത്രക്കാരനാണെന്ന് മാത്രമാണ് ചെന്നൈ എയര്‍പോര്‍ട്ട് അധികൃതരും ഡിജിസിഎയും സ്ഥിരീകരിച്ചത്.

അതേസമയം തേജസ്വി സൂര്യയാണ് എമര്‍ജന്‍സി ഡോര്‍ തുറന്നതെന്നും ഇക്കാര്യത്തില്‍ അദ്ദേഹം ക്ഷമാപണം നടത്തിയതായും സംഭവത്തിന്റെ ദൃക്സാക്ഷി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. തന്റെ കൈ അബദ്ധത്തില്‍ തട്ടി എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നെന്ന് ഇന്‍ഡിഗോയ്ക്ക് എംപി എഴുതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എമര്‍ജന്‍സി വാതില്‍ തുറന്നതിനെ തുര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് അധികൃതര്‍ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. രണ്ടുമണിക്കൂര്‍ വൈകിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ബംഗളൂരു സൗത്തില്‍ നിന്നുള്ള ലോക്സഭാ എംപിയാണ് തേജസ്വി സൂര്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.