മസ്കറ്റ്: ഒമാനിൽ വാഹനങ്ങളുടെ ഉമസ്ഥാവകാശം ഓൺലൈൻ മുഖേന കൈമാറാനുളള സൗകര്യം പ്രാബല്യത്തിലായി. വ്യക്തിയിൽനിന്ന് മറ്റൊരു വ്യക്തിയിലേക്കും, സ്ഥാപനത്തിൽനിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും ഇത്തരത്തിൽ ഓൺലൈൻ വഴി ഉടമസ്ഥാവകാശം കൈമാറാവുന്നതാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. വാഹന ഉടമസ്ഥത മാറ്റുന്നതിന് കാലാവധിയുള്ള ലൈസൻസ് ഉണ്ടായിരിക്കണമെന്ന് നിർബന്ധമാണ്.
ഉടമസ്ഥത കൈമാറുന്നതിനെ തടയുന്ന ഗതാഗത നിയമം അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായ ഘടകങ്ങളൊന്നും വില്‍ക്കുന്നയാള്‍ക്കും വാങ്ങുന്നയാള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്ന നിബന്ധനയുണ്ട്. അതേസമയം ഉടമസ്ഥത മാറുന്നതിന് വേണ്ടിയുള്ള അപേക്ഷ വില്പനക്കാരനാണ്സമര്പ്പിക്കേണ്ടത്. ഡിജിറ്റല്‍ സര്ട്ടിഫിക്കേഷന് രീതി അനുസരിച്ചായിരിക്കണം അപേക്ഷ. കൂടാതെ വിൽപനക്കാരൻ നിയമപരമായി അധികാരപ്പെടുത്തിയിട്ടുള്ള വ്യക്തിക്കും ഇത്തരത്തിൽ അപേക്ഷ നൽകാനുള്ള അനുമതിയുണ്ട്. എന്നാൽ ഇടപാട് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ വാങ്ങുന്നയാള്‍ ഫീസ് അടക്കണം. അതേസമയം വാങ്ങുന്നയാള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇടപാട് റദ്ദാകും.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ്, വാണിജ്യ വാഹനങ്ങളും ഇത്തരത്തിൽ ഓണ്‍ലൈന്‍ ആയി ഉടമസ്ഥത മാറ്റാം. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതിയിൽ ഉപയോഗിക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. വാഹനം വാങ്ങുന്നയാള്‍ സിവില്‍ സ്റ്റാറ്റസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തനക്ഷമമായ ഫോണ്‍ നമ്പര്‍ ഉണ്ടെന്ന് വിൽപ്പനക്കാരൻ ഉറപ്പാക്കണം. വില്പനക്കാരുടെ ഒപ്പ് സ്ഥിരീകരിക്കുന്നതിനുള്ള ഒ.ടി.പി ഈ നമ്പറിലൂടെയായിരിക്കും ലഭ്യമാകുക.
കൂടാതെ വാഹന ഇന്‍ഷുറന്‍സ് കൈമാറ്റവും പൂര്‍ത്തിയാക്കിയിരിക്കണം. അംഗീകൃത കമ്പനിയില്‍ ഇന്‍ഷുറന്‍സ് ചെയ്യുകയും വേണം. വാഹനങ്ങളുടെ സാങ്കേതിക പരിശോധന നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരിക്കണം. അതേസമയം അടിസ്ഥാന സേവനങ്ങൾ ഓൺലൈനാക്കുക എന്ന സർക്കാറിന്റെ പുതിയ നയപ്രകാരമാണ് ഓൺലൈൻ സൗകര്യം ആർ.ഒ.പി ഏർപ്പെടുത്തിയിരിക്കുന്നത്. റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റിലൂടെയാണ് സേവനം ലഭ്യമാകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.