ഖത്തർ നാഷണല്‍ ബാങ്കില്‍ ഫേഷ്യല്‍ ബയോമെട്രിക് പേയ്മെന്‍റ് സംവിധാനം സജ്ജമാക്കി

ഖത്തർ നാഷണല്‍ ബാങ്കില്‍ ഫേഷ്യല്‍ ബയോമെട്രിക് പേയ്മെന്‍റ് സംവിധാനം സജ്ജമാക്കി

ദോഹ:ഫേഷ്യൽ ബയോമെട്രിക് പേയ്‌മെന്‍റ് സംവിധാനം ആരംഭിച്ച് ഖത്തർ നാഷനൽ ബാങ്ക്. പേയ്‌മെന്‍റ് നടപടികൾ സുഗമവും വേഗത്തിലുമാക്കാൻ പുതിയ സേവനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഉപയോഗിക്കാതെ ഉപഭോക്താവിന്‍റെ മുഖം തിരിച്ചറിഞ്ഞ് പേയ്‌മെന്‍റ് നടപടികൾ നടത്തുന്ന സംവിധാനമാണിത്.

കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സുരക്ഷിതമായും പണം അടയ്ക്കാൻ ഫേഷ്യൽ ബയോമെട്രിക് സംവിധാനം ഗുണകരമാണ്. പുതിയ സേവനം ലഭിക്കാൻ ഒറ്റത്തവണ സൈൻ-അപ്പ് ചെയ്യുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ ഫോൺ നമ്പറും കാർഡിലെ വിശദാംശങ്ങളും നൽകുന്നതിന് മുൻപായി സ്മാർട് ഫോൺ ഉപയോഗിച്ച് സെൽഫി എടുത്ത് പ്രൊഫൈൽ ഉണ്ടാക്കണം.

സൈൻ-അപ്പ് പൂർത്തിയാക്കി കഴിയുന്നതോടെ കാർഡ് നമ്പർ ഫേഷ്യൽ ബയോമെട്രിക് ടംപ്ലേറ്റുമായി സുരക്ഷിതമായി ബന്ധിപ്പിക്കും. തുടർന്ന് ചുരുങ്ങിയ സമയം കൊണ്ട് പെയ്‌മെന്‍റ് നടത്താം. ബാങ്ക് ശാഖകളിൽ തന്നെ പുതിയ സംവിധാനത്തിലേക്ക് സൈൻ-അപ്പ് ചെയ്യാനുള്ള സൗകര്യമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.