അമേരിക്കയോടും കൈനീട്ടി; ചിലവ് ചുരുക്കാൻ എംപിമാരുടെ ശമ്പളം വെട്ടിക്കുറിച്ചു

അമേരിക്കയോടും കൈനീട്ടി; ചിലവ് ചുരുക്കാൻ എംപിമാരുടെ ശമ്പളം വെട്ടിക്കുറിച്ചു

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അമേരിക്കയോടും സഹായം അഭ്യർഥിച്ച് പാകിസ്ഥാൻ. രാജ്യത്ത് ചിലവു ചുരുക്കൽ പദ്ധതികളവതരിപ്പിച്ചതിന് പിന്നാലെയാണ് സഹായത്തിന് അമേരിക്കയോട് പാക് സർക്കാർ സഹായമഭ്യർഥിച്ചത്. 

ചിലവ് ചുരുക്കലിന്റെ ഭാഗമായി എംപിമാരുടെ ശമ്പളം വെട്ടിക്കുറിച്ചു. ശമ്പളത്തിന്റെ 15 ശതമാനത്തോളമാണ് വീട്ടിക്കുറക്കാൻ പാക് സർക്കാർ തീരുമാനമെടുത്തത്. അതോടൊപ്പം ശമ്പളത്തോടൊപ്പം നൽകുന്ന അലവൻസുകൾ നിർത്തലാക്കും. എംപിമാരുടെ വിവേചനാധികാര പദ്ധതികളും ഇന്റലിജൻസ് ഏജൻസികൾക്ക് ഫണ്ടിങിനുള്ള വിവേചനാധികാരവും വെട്ടിച്ചുരുക്കാനും സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി വീണ്ടെടുക്കാനും തീരുമാനിച്ചു.

വൈദ്യുതി, പ്രകൃതിവാതക വില വർധിപ്പിക്കുന്നതോടൊപ്പം നിരക്ക് പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറ്റും. എല്ലാ മേഖലകളിലും 30 ശതമാനത്തോളം പെട്രോൾ ഉപയോഗം കുറക്കും. വിദേശ സന്ദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തും. ആഢംബര വാഹനങ്ങൾ വാങ്ങിക്കുന്നതിന് വിലക്കേർപ്പെടുത്തും. തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്.

വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. മഞ്ഞ് കാലത്ത് വൈദ്യുതി ഉപയോഗം കുറവായതിനാൽ ഉപഭോഗം കുറയ്ക്കാൻ രാത്രി അധികൃതർ ഉത്പാദന സംവിധാനം ഓഫ് ചെയ്തിരുന്നു. ഇതേ തുടർന്ന് വൈദ്യുതി വിതരണ സംവിധാനങ്ങൾ അപ്പാടെ തകരാറിലായിരുന്നു. 12 മണിക്കൂറിനോടുവിലാണ് തകറാൻ പരിഹരിക്കാൻ കഴിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.