സാദിഖ് പിഎഫ്‌ഐ റിപ്പോര്‍ട്ടര്‍; ബിജെപി- ആര്‍എസ്എസ് പരിപാടികള്‍ ചോര്‍ത്തി നല്‍കിയെന്ന് എന്‍ഐഎ

സാദിഖ് പിഎഫ്‌ഐ റിപ്പോര്‍ട്ടര്‍; ബിജെപി- ആര്‍എസ്എസ് പരിപാടികള്‍ ചോര്‍ത്തി നല്‍കിയെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: കൊല്ലത്ത് അറസ്റ്റിലായ സാദിഖ് പിഎഫ്‌ഐയുടെ റിപ്പോര്‍ട്ടറായിരുന്നുവെന്ന് എന്‍ഐഎ. സ്ഥലത്തെ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ ഇയാളോട് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

കൊല്ലം ജില്ലയില്‍ നടക്കുന്ന ആര്‍എസ്എസ് - ബിജെപി പരിപാടികളുടെ വിവരങ്ങള്‍ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു.

ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്‌ക്വാഡിന് കൈമാറാനായിരുന്നു നിര്‍ദേശം. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.

ആര്‍എസ്എസ് - ബിജെപി പരിപാടിളുടെ നോട്ടീസുകള്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.