കുടുംബശ്രീ പരിപാടിക്ക് പാഴ്‌സല്‍ വാങ്ങിയ ഭക്ഷണം കഴിച്ചു; ചാത്തന്നൂരില്‍ എട്ട് പേര്‍ക്ക് ഭക്ഷ്യ വിഷബാധ

കുടുംബശ്രീ പരിപാടിക്ക് പാഴ്‌സല്‍ വാങ്ങിയ ഭക്ഷണം കഴിച്ചു; ചാത്തന്നൂരില്‍ എട്ട് പേര്‍ക്ക് ഭക്ഷ്യ വിഷബാധ

കൊല്ലം: കുടുംബശ്രീ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച എട്ട് പേര്‍ക്ക് ഭക്ഷ്യ വിഷബാധ. കൊല്ലം ചാത്തന്നൂരിലാണ് സംഭവം.

ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച എട്ട് പേര്‍ പിഎച്ച്‌സിയില്‍ ചികിത്സ തേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്‍കിയിരുന്നു.

ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത്. സംഭവത്തെ തുടര്‍ന്ന് കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി.

ഒന്‍പത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.