കൊല്‍ക്കത്ത: അലിഗഢ് മുസ്ലീം സര്‍വകലാശാലയ്ക്ക് പുറത്ത് നടന്ന റിപ്പബ്ലിക് ദിന പരിപാടിക്കിടെ മതപരമായ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥിക്ക് സസ്പെന്‍ഷന്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി വഹിദുസ്മക്കെതിരെയാണ് സര്‍വകലാശാലയുടെ നടപടി. 
എന്‍സിസി യൂണിഫോം ധരിച്ച് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍ കൊടിമരത്തിന് സമീപം നിന്നാണ് വിദ്യാര്‍ഥി 'അല്ലാഹു അക്ബര്‍' എന്ന് വിളിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 
യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷന്‍ പറയുന്നതനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് സര്‍വകലാശാല കാമ്പസിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നത്. സര്‍വകലാശാല വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും വിഷയം അന്വേഷിക്കാന്‍ സര്‍വകലാശാല മൂന്നംഗ സമിതി രൂപീകരിക്കുകയും ചെയ്തു.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരമൊരു കാര്യത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും എ.എം.യു പ്രോക്ടര്‍ പ്രൊഫസര്‍ വസീം അലി പറഞ്ഞു. അതിനാലാണ് വിദ്യാര്‍ത്ഥിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ഒരു സമിതി രൂപീകരിച്ചു. ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവം. സര്‍വകലാശാലയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.