ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങളെ ഭൂപടത്തിൽ ഉൾപ്പെടുത്തി പ്രകോപനം തീർത്തതുപോലെ സെൻസസു നടത്താൻ നേപ്പാൾ ഒരുങ്ങുന്നു. ഇന്ത്യൻ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവിടങ്ങളിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്താനാണ് നേപ്പാൾ നീക്കം.
നേപ്പാളിന്റെ നീക്കത്തെക്കുറിച്ച് അറിവില്ലെന്നാണ് പിത്തോറഗഡ് ജില്ലാ ഭരണകൂടം പറയുന്നത്.
നേപ്പാള്‍ സംഘത്തെ ഇന്ത്യന്‍ പ്രദേശത്തു പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പിത്തോറഗഡ് അധികൃതര്‍ പറഞ്ഞു.
10 വർഷം കൂടുമ്പോഴാണു നേപ്പാളിൽ സെൻസസ് നടക്കുന്നത്. അടുത്ത വർഷം മേയിലാണ് ഇനി സെൻസസ് നടക്കേണ്ടത്. നാഷനൽ പ്ലാനിങ് കമ്മിഷൻ, സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണു രാജ്യവ്യാപകമായി സർവേ സംഘടിപ്പിക്കുന്നത്.
നേപ്പാളിലെ രാഷ്ട്രീയ നേതൃത്വത്തിലെ 'പ്രാപ്പിടിയൻ ഘടകങ്ങൾ' ആണ് ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവിടങ്ങളിലും സെൻസസ് വേണമെന്ന് ആവശ്യപ്പെടുന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
സെൻസസിനുള്ള ചോദ്യാവലി തയാറായിക്കഴിഞ്ഞു.
എല്ലാ വീടുകളിലും നേരിട്ടു പോയി വിവരം ശേഖരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റു മാർഗങ്ങളും തേടുന്നുണ്ട്. 'ഞങ്ങൾ ഇന്ത്യൻ പൗരന്മാരാണ്. നേപ്പാൾ സർക്കാർ നടത്തുന്ന സെൻസസിൽ ഞങ്ങൾ എന്തിന് പങ്കെടുക്കണം?'– ബുദ്ധി ഗ്രാമത്തിലെ താമസക്കാരനായ മഹേന്ദ്ര ബുദ്ധിയാൽ നടപടിയോടു പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.