34 ബില്യണ്‍ ഡോളറിന്റെ തകര്‍ച്ച; ലോകത്തിലെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്നും ഗൗദം അദാനി പുറത്ത്

34 ബില്യണ്‍ ഡോളറിന്റെ തകര്‍ച്ച; ലോകത്തിലെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്നും ഗൗദം അദാനി പുറത്ത്

ന്യൂഡല്‍ഹി: ലോകത്തിലെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്നും ഗൗദം അദാനി പുറത്ത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മാറ്റം.

തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്കാണ് അദാനി എത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ 34 ബില്യണ്‍ ഡോളറിന്റെ തകര്‍ച്ചയാണ് അദാനി നേരിട്ടത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൂല്യം.

അതേസമയം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഓഹരി വിപണിയില്‍ നിന്നുണ്ടായ തുടര്‍ തിരിച്ചടിയില്‍ നിന്ന് കരകയറുന്നതിന്റെ സൂചന നല്‍കി തുടങ്ങിയിട്ടുണ്ട് അദാനി ഗ്രൂപ്പ് ഓഹരികള്‍. അദാനിയുടെ പത്തില്‍ അഞ്ച് കമ്പനികളും ഇന്ന് ആദ്യമണിക്കൂറുകളില്‍ നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് ആദ്യ പാദത്തിലെ റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.