തിരുവനന്തപുരം: ഗവർണറുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. എ.സി. മൊയ്തീൻ എംഎൽഎ നന്ദി പ്രമേയം അവതരിപ്പിച്ച് സംസാരിക്കും. നാളെയും ചർച്ച തുടരും. മറ്റന്നാളാണ് സംസ്ഥാന ബജറ്റ്.
വന്യമൃഗങ്ങൾ കാടിറങ്ങുന്നതും ജനജീവിതം ദുസഹമാക്കുന്നതും അടിയന്തിര പ്രമേയമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷ ആലോചന. ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി വിധി ജനങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്കക്ക് പരിഹാരം കാണണമെന്ന് എം.എം. മണി ശ്രദ്ധ ക്ഷണിക്കലിലൂടെയും ആവശ്യപ്പെടും.
അതേസമയം ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ആണിത്. ഒമ്പത് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെയാണ് ബജറ്റ് എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.