ന്യൂഡല്‍ഹി: വയറുവേദനയ്ക്ക് ചികിത്സ തേടിയ പതിനഞ്ച് വയസുകാരിയുടെ ശരീരഭാഗം മുറിച്ചെടുത്ത് പകരം പോളിത്തീന്‍ ബാഗ് തുന്നിച്ചേര്‍ത്തെന്ന് പരാതി. ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഹിന്ദു റാവു ആശുപത്രിയിലാണ് സംഭവം.
വയറിലെ അസ്വസ്ഥതകളെ തുടര്‍ന്ന് ജനുവരി 21 നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 24 ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജനുവരി 26 ന് പെണ്‍കുട്ടി മരിച്ചു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യഘട്ടത്തില്‍ സംശയമൊന്നും ഉന്നയിച്ചില്ലെങ്കിലും സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ തോന്നിയ ചില സംശയങ്ങള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോഡി കസ്റ്റഡിയിലെടുത്ത പൊലീസ് മറ്റൊരു ആശുപത്രിയിലെത്തിച്ച് മൃതദേഹ പരിശോധന നടത്തി.
എന്നാല്‍ സംശയിക്കുന്ന തരത്തിലൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതോടെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഇതിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓട്ടോപ്സിയിലൂടെ മാത്രമേ ആരോപണങ്ങള്‍ ശരിയാണോയെന്ന് കണ്ടെത്താന്‍ കഴിയൂ.
കുട്ടിയുടെ വയറിന്റെ ഭാഗത്ത് ചില സുഷിരങ്ങള്‍ കാണുന്നതാണ് സംശയത്തിന് കാരണം. ഇത് അവയവക്കടത്തിന് പെണ്‍കുട്ടി വിധേയയായിട്ടുണ്ടെന്ന സംശയമാണ് ഉയര്‍ത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.