പാര്‍ട്ടി അറിഞ്ഞില്ല; മന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്ര മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി

പാര്‍ട്ടി അറിഞ്ഞില്ല; മന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്ര മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി

തിരുവനന്തപുരം: കൃഷി മന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്ര മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടില്ലെന്ന് സിപിഐ അറിയിച്ചതോടെയാണ് യാത്ര റദ്ദാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതെന്നാണ് വിവരം.

ഇസ്രയേലിലെ കാര്‍ഷികമേഖലയെപ്പറ്റി പഠിക്കുന്നതിനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യാത്ര നിശ്ചയിച്ചത്. കര്‍ഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടിയുള്ള യാത്ര ആധുനികവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനായിരുന്നു.

ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ ഉത്തരവിറങ്ങുന്നതിന് മുന്‍പ് പാര്‍ട്ടിയെ അറിയിക്കാതിരുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ എതിര്‍പ്പിന് കാരണമായി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വിദേശയാത്ര നിശ്ചയിച്ചത് ഒരു തലത്തിലുമുള്ള കൂടിയാലോചനയില്ലാതെയാണെന്നാണ് പാര്‍ട്ടിയുടെ ആക്ഷേപം. ഇസ്രായേലിന്റെ രാഷ്ട്രീയ സാഹചര്യം പോലും മനസിലാക്കാതെ യാത്രയ്ക്ക് ഒരുങ്ങിയത് ശരിയായില്ലെന്നും നേതൃത്വം ആരോപിക്കുന്നു.

ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രളയത്തിനിടെ വനം മന്ത്രി കെ. രാജു നടത്തിയ യാത്രയും ഏറെ വിവാദമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.