കൊച്ചി: തോപ്പുംപടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്. ടോപ് ഹോം ഹോട്ടലിലായിരുന്നു അപകടം.
ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ അഫ്താബ്, സജിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.
പൊട്ടിത്തെറിക്കിടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ വലിയ അപകടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയില്ല.
അപകടം നടന്ന് ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v