അബുദാബി: ഭക്ഷ്യവിഷബാധയെ തുടർന്ന് അബുദാബിയില്‍ കഫറ്റീരിയ അടച്ചു. ബർഗർ അല്‍ അറബ് കഫറ്റീരിയയാണ് അബുദാബി അഗ്രികള്‍ച്ചറല്‍ ആന്‍റ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പരിശോധനയെ തുടർന്ന് അടച്ചത്. എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ സ്ഥാപനം പ്രവർത്തിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
കഫറ്റീരിയയില്‍ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പരാതി നല്കിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ആഹാരത്തില്‍ സാല്‍മനൊല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഭക്ഷണം ഉണ്ടാക്കുന്നതിനും, സൂക്ഷിക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനും ശരിയായ മാനദണ്ഡങ്ങള്‍ സ്ഥാപനം പാലിച്ചിരുന്നില്ലെന്ന് അധികൃതർ കണ്ടെത്തി. ഇതേ തുടർന്നാണ് അടച്ചുപൂട്ടാന്‍ നിർദ്ദേശം നല്‍കിയത്.
എമിറേറ്റിലുടനീളം ആരോഗ്യ അധികൃതർ പരിശോധനകള്‍ നടത്താറുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 800555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കാമെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.