ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ യുഎഇയും ബഹ്‌റൈനും കരാർ ഒപ്പിടാൻ തയ്യാറായപ്പോൾ, അറബ് ലോകത്തെ വൻ ശക്തിയായ സൗദി അറേബ്യ - അവരെ നിശബ്ദമായി പ്രേരിപ്പിക്കുകയായിരുന്നു.അറബ് ലോകത്തിന്റെ സമവാക്യങ്ങൾ മാറ്റി മറിക്കുന്നതിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അടിസ്ഥാനമിടുകയായിരുന്നു ഈ കാലയളവിൽ .
സൗദി അറേബ്യയുടെ സഖ്യകക്ഷികൾ ആദ്യം ഇസ്രയേലുമായി ധാരണയിലെത്തിയാൽ, അത് പിന്തുടർന്നു ഇസ്രയേലുമായി സഖ്യത്തിലെത്താൻ സൗദിക്ക് എളുപ്പം സാധ്യമാകും . അത്തരമൊരു നീക്കം പ്രദേശത്തിന്റെ രാഷ്ട്രീയ സഖ്യങ്ങളിൽ ഭൂകമ്പമുണ്ടാക്കും.
ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള കരാർ സാദ്ധ്യത കൂടുതൽ വളർന്നു കൊണ്ടിരിക്കെ, യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന് ഉയർത്തിക്കാണിക്കാൻ ഉള്ള ഏറ്റവും വലിയ വിദേശനയനേട്ടം തന്നെയായിരിക്കും ഇത്.
പ്രാദേശിക സഖ്യകക്ഷികളെ കൊണ്ട് ഇസ്രയേലുമായി കരാർ ഉണ്ടാക്കുവാൻ സൗദി അറേബ്യാ പ്രേരിപ്പിക്കുകയാണ് , അതിന്റെ പിന്തുടർന്ന് സൗദിക്കും കരാറിൽ ഏർപ്പെടാൻ എളുപ്പമാകും .ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് കരാർ ഒപ്പിടാൻ സുഡാനും ഒമാനും തയ്യാറെടുക്കുന്നു , എന്നാൽ ഈ മേഖലയിലെ കരുത്തരായ സൗദിയും കുവൈത്തും നല്ല അവസരത്തിനായി കാത്തിരിക്കുക ആണ്.
ട്രംപിന്റെ മരുമകൻ ജരാദ് കുഷ്‌നറും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ആയുള്ള സുഹൃദ് ബന്ധവും ഇറാൻ ഈ മേഖലയിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളും അറബ് ലോകത്ത് ഈ സമൂലമാറ്റത്തിനു സാദ്ധ്യതകൾ വർധിപ്പിക്കുന്നു.
(RGK)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.