ഉത്സവ അവധിക്കാലത്ത് ഗള്‍ഫിലേക്ക് കെ ഫ്ളൈറ്റ്; കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം

 ഉത്സവ അവധിക്കാലത്ത് ഗള്‍ഫിലേക്ക് കെ ഫ്ളൈറ്റ്; കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസകരമായ ഇടപെടലുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഗള്‍ഫ് മേഖലയെ അലട്ടുന്ന വിമാനടിക്കറ്റ് നിരക്കിലെ വര്‍ധനവ് പിടിച്ചു നിര്‍ത്താനായുള്ള നടപടികളെ കുറിച്ച് അദ്ദേഹം സംസ്ഥാന ബഡ്ജറ്റ് അവതരണത്തിനിടയില്‍ പ്രതിപാദിച്ചു.

സീസണ്‍ കാലയളവുകളില്‍ വിമാനക്കമ്പനികള്‍ സാധാരണയില്‍ നിന്നും ഇരട്ടിയിലധികം നിരക്കാണ് പ്രവാസികളില്‍ നിന്നും ഈടാക്കി വരുന്നത്. ഇതിന് പരിഹാരം കാണാനായി നോര്‍ക്ക റൂട്ട്‌സ് മുഖാന്തരം പ്രത്യേക പോര്‍ട്ടല്‍ നിര്‍മിക്കാനാണ് നിര്‍ദേശം. പ്രത്യേക പോര്‍ട്ടലിലൂടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 15 കോടിയുടെ കോര്‍പസ് ഫണ്ടെടുക്കും. ജില്ലകള്‍ തോറും എയര്‍സ്ട്രിപ്പുകളും ഏര്‍പ്പെടുത്തും.

ചാര്‍ട്ടേഡ് വിമാനങ്ങളുടെ ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ ക്രമീകരിക്കാനാണ് കോര്‍പസ് ഫണ്ട് രൂപീകരിക്കുന്നത്. ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസ് കമ്പനികളുമായും പ്രവാസി സംഘടനകളുമായും വിഷയത്തില്‍ സഹകരിച്ച് ചര്‍ച്ചകള്‍ നടത്തിയതായി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.