ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി സഹോദരന്‍ അലക്‌സ് വി. ചാണ്ടി

ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി സഹോദരന്‍ അലക്‌സ് വി. ചാണ്ടി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും കൂടിയാണെന്ന് സഹോദരന്‍ അലക്‌സ് വി. ചാണ്ടി. മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് താന്‍ പരാതി നല്‍കിയതോടെ അത് പിന്‍വലിപ്പിക്കാന്‍ പലരെക്കൊണ്ടും സമ്മര്‍ദ്ദം ചെലുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് സഹോദരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇളയമകള്‍ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആഗ്രഹമെന്നും അലക്‌സ് വി. ചാണ്ടി പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ച് സഹോദരന്‍ ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിക്കെതിരെ ഉമ്മന്‍ ചാണ്ടിയുടെ വീഡിയോ പങ്കുവച്ച് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. അതേസമയം ഇപ്പോഴും താന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് അലക്‌സ് വി ചാണ്ടി പറയുന്നത്.

അതിനിടെ ഉമ്മന്‍ ചാണ്ടിയെ മുന്‍കേന്ദ്ര മന്ത്രി എ.കെ ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനും ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവരും ഒന്നിച്ചാണ് എത്തിയത്. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നായിരുന്നു ആന്റണി പറഞ്ഞത്. ഉമ്മന്‍ ചാണ്ടി ബംഗളൂരുവില്‍ പോകുന്നതുകൊണ്ടാണ് കാണാന്‍ എത്തിയതെന്നാണ് എം.എം ഹസന്‍ പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.