ഏഴ് വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റില്‍

ഏഴ് വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റില്‍

കുമളി: കുസൃതി കാട്ടിയതിന് ഏഴ് വയസുകാരനെ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍.

കുമളി അട്ടപ്പള്ളത്താണ് സംഭവം നടന്നത്. യുവതിക്കെതിരെ ജ്യുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും.

അട്ടപ്പള്ളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഏഴ് വയസുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടു കൈകളിലും കാലുകളിലും അമ്മ പൊള്ളല്‍ ഏല്‍പ്പിച്ചിരുന്നു. കണ്ണില്‍ മുളകു പൊടി തേച്ചതായും പരാതി ഉയര്‍ന്നിരുന്നു.

സംഭവമറിഞ്ഞ അയല്‍വാസി പഞ്ചായത്ത് മെമ്പറെയും അംഗന്‍വാടി ടീച്ചറെയും വിവരമറിയിച്ചതോടെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.
പൊള്ളലേറ്റ വയസുകാരന്റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അമ്മക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മുമ്പ് പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറയുന്നു. അടുത്ത വീട്ടില്‍ നിന്നും ടയര്‍ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്.

രണ്ട് കൈക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ കൃസൃതി സഹിക്കാന്‍ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. സംഭവത്തില്‍ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.