കൊച്ചി: റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം താളംതെറ്റിച്ചു. താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തേയ്ക്കു പോയതോടെയാണ് പ്രവര്‍ത്തനം താറുമാറായത്.
കോതമംഗലത്താണ് ഓഫീസുകളില്‍ പല ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ നിരാശരായി മടങ്ങിയത്. ഇതിനെതിരെ പരാതിയും ഉയര്‍ന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തിയ പലരും ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ നിരാശയോടെ മടങ്ങേണ്ടിവന്നതാണ് ആക്ഷേപം ഉയരാന്‍ കാരണം.
71 ഉദ്യോഗസ്ഥരുള്ള താലൂക്ക് ഓഫീസില്‍ 27 പേരാണ് ഹാജരായത്. 13 വില്ലേജ് ഓഫീസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതില്‍ 30 പേര്‍ ഹാജരുണ്ടായിരുന്നു. എന്നാല്‍ ചട്ടം പാലിച്ചു കളക്ടറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
താലൂക്ക്, വില്ലേജ് ഓഫീസുകളിലായി മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥര്‍ മാത്രമാണ് വിവാഹത്തിനു പോകാന്‍ അവധിയെടുത്തത്. ഓഫീസുകളില്‍ എത്തിയില്ലെന്നു പറയുന്ന മറ്റ് ഉദ്യോഗസ്ഥര്‍ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ വിവിധയിടങ്ങളില്‍ ജോലിയിലുണ്ടെന്ന് അധികൃതര്‍ പറയുന്നു. സേവനങ്ങള്‍ക്കു തടസമുണ്ടാകാതെ ഓഫീസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതായും അധികൃതര്‍ വിശദീകരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.