റവന്യൂ കുടിശിക പിരിക്കാനുള്ളത് 7100 കോടി; ധനവകുപ്പിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോര്‍ട്ട്

റവന്യൂ കുടിശിക പിരിക്കാനുള്ളത് 7100 കോടി; ധനവകുപ്പിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ധനവകുപ്പിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോര്‍ട്ട്. റവന്യൂ കുടിശിക പിരിക്കുന്നതില്‍ ധനവകുപ്പ് ഗുരുതര വീഴ്ച്ച വരുത്തിയെന്നാണ് സിഎജി കണ്ടെത്തല്‍.

കഴിഞ്ഞ അഞ്ച് വര്‍ഷമായി 7100 കോടി കുടിശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വകുപ്പുകളില്‍ ആണ് കുടിശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാല്‍ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.

നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിനെ തുടര്‍ന്ന് നികുതി പലിശ ഇനത്തില്‍ 7.54 കോടി കുറഞ്ഞു. വാര്‍ഷിക റിട്ടേണില്‍ അര്‍ഹത ഇല്ലാതെ ഇളവ് നല്‍കിയത് വഴി 9.72 കോടി കുറഞ്ഞു. വിദേശ മദ്യ ലൈസന്‍സുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം കുറഞ്ഞു.

നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ലൈസന്‍സ് നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫ്‌ളാറ്റുകളുടെ മൂല്യനിര്‍ണയം നടത്തി. സ്റ്റാമ്പ് തീരുവയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.