ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-1)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-1)

ഓടുന്തോറും, കിതപ്പു കൂടുന്നു..!
അയലത്തെ നാട്ടുവൈദ്യനെ കണ്ടാലോ..?
'ദേ മനുഷ്യാ.., കഷായംകൊണ്ട്.., ഒരു
പ്രയോജനവും ഇല്ലെന്നറിയില്ലേ..?'
ലക്ഷ്യത്തിൽ എത്തിയെന്നു തോന്നുമ്പോൾ,
ചങ്കിടിപ്പ് കൂടുന്നതേയുള്ളു..!
ഒപ്പം..., നിഴൽ പിന്നേയും ചരിയുന്നു..!
എന്തിനുവേണ്ടിയാണ് ഈ ഓട്ടം..??
ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരുവാൻ,
അന്തരംഗം 'ഈശോച്ചനെ' പ്രേരിപ്പിച്ചു..!
സൈനികസേവനം മതിയാക്കി, അതിയാൻ
കൊച്ചിയിൽ കായലോരത്തുള്ള വീട്ടിലെത്തി.!
സർക്കാർവക വിദ്യുഛക്തി വകുപ്പിൽ,
'നിശാജോലി' കിറുകൃത്യം നേടിയെടുത്തു..!
കാലചക്രം മെല്ലെ ഉരുളുന്നു..!
ആകെയുള്ള നാലു പെൺതരികളും,
പഠനശാലയിലേക്ക്, പായുവാൻ തുടങ്ങി.!
കളത്രമാണെങ്കിൽ.., 'ഝാൻസ്സീ റാണി'യായി
രൂപമാറ്റം കഴിഞ്ഞിരിക്കുന്നു..!
'ഏലമ്മ' ശുഭ്രവസ്ത്രധാരിയായി, നിഴൽ
കണക്കേ ഇരിപ്പു മുറിയിലെത്തി..!
"..ഹേ മനുഷ്യാ.., ചായ എവിടെഹേ..?"
'ഏലീ.., ഞാൻ വന്നതേയുള്ളു..'
"..ഓ.., കുന്തം വിഴുങ്ങിയപോലെ ചടഞ്ഞു
നിൽക്കാതെന്റെ ഈശോച്ചാ..."
'ഭയങ്കരീ, നീ ഇടം കാലിയാക്കിയില്ലെങ്കിൽ..,
ഇന്നത്തെ ഉറക്കം പോക്കാണേ..' അയാൾ
സ്വഗതം പറഞ്ഞ് ഉള്ളിൽ തേങ്ങി..!
അയാൾ വന്നകാലേൽ.., അലസമായി
കുശിനിയോളം പോകുവാൻ നിശ്ചയച്ചു!
"ഇതെന്തോ നടപ്പാ മനുഷ്യാ..; ഹറിയപ്പെന്നേ!"
സാരൂപ്യമുള്ള വേഷവിധാനത്തിൽ, അവൾ
അത്യധികം അഭിമാനം കൊണ്ടു..!
തന്റെ മാക്രിക്കാലുകൾ, ജോലിക്കുള്ള
പുഷ്പ പാദുകത്തിനകത്തേക്ക്, എൽസ്സമ്മ
മെല്ലെ..മെല്ലെ..ഇറക്കിവെച്ചു..!
ഉടയാടകൾ.., ഉടയുവാൻ പാടില്ലല്ലോ..!
എൽസ്സേടെ ക്ഷമ 'പൂവൻമല' കയറി..!
"..ചായ ജാനേദോ.; ഐ സ്സീ യൂ മാൻ.."
ഏലക്കായിട്ട് തയ്യാറാക്കിയ ചായയേന്തി,
അതിയാൻ പ്രത്യക്ഷനായി..!
കലിമൂത്ത്, ഉറഞ്ഞുതുള്ളി,
എൽസ്സമ്മ..നടകൊണ്ടു..!
ലില്ലിപൂച്ച, കരഞ്ഞുംകൊണ്ട് ഓടിവന്നു..!
ഈശോച്ചന് കാര്യം മനസ്സിലായപോലെ..;
ഇന്നത്തെ ഉറക്കം..ഗോവിന്ദോ..ഗോവിന്ദാ..!
കർത്തവ്യബോധത്തോടെ, അവർ
താലൂക്കാശുപത്രിയിലേക്ക് പോയി...!
കൃത്യനിഷ്ട, ഈശോച്ചന് ജീവനാണ്...!
പക്ഷേ., ഇന്ന് അവൾ ദേഷ്യപ്പെട്ടിരിക്കുന്നു.!
മരപൊത്തിനുള്ളിൽനിന്ന്, തലയും, കയ്യും..,
അല്പം പുറത്തേക്കു കാണിച്ച്, സസൂഷ്മം,
പരിസ്സരം വീക്ഷിക്കുന്ന ഉൾനാടൻ
പച്ചോന്തിനേപ്പോലെ, രണ്ടാം നിലയിലെ,
ഈറ്റില്ലത്തിന്റെ, ജാലകപ്പടിയിലൂടെ,
അയാൾ പുറത്തേക്കു നോക്കി.!
രാജപാതയുടെ എതിരേയുള്ള
സർക്കാർ ആശുപത്രിയുടെ വളപ്പിലൂടെ,
എൽസ്സമ്മ മന്ദം..മന്ദം..., മന്ദം നടന്നകലുന്നത്
ഈശോച്ചന്റെ ദൃഷ്ടിക്കു വിഷയീഭവിച്ചു..!

…………………………( തുടരും )………………………


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26