'ഒപ്പം': റേഷന്‍ ഓട്ടോയില്‍ വീടുകളിലെത്തിക്കും; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തൃശൂരില്‍

 'ഒപ്പം': റേഷന്‍ ഓട്ടോയില്‍ വീടുകളിലെത്തിക്കും; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തൃശൂരില്‍

തിരുവനന്തപുരം: ഭക്ഷ്യസാധനങ്ങള്‍ ഓട്ടോത്തൊഴിലാളികളുടെ സഹായത്തോടെ വീടുകളിലെത്തിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൊതുവിതരണ വകുപ്പിന്റെ 'ഒപ്പം' പദ്ധതി മുഖാന്തരമാണ് സേവനം ലഭിക്കുന്നത്. റേഷന്‍ കടകളിലെത്താന്‍ കഴിയാത്ത കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഈ സേവനം ലഭ്യമാക്കുക.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ ഇന്ന് ഉച്ചയ്ക്ക് 2.30 ന് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും.

എല്ലാവര്‍ക്കും റേഷന്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാമാസവും പത്തിനുള്ളില്‍ എത്തിക്കും. പ്രത്യേക നിരക്ക് ഈടാക്കില്ല. ഓട്ടോക്കാര്‍ക്ക് നിശ്ചിത തുക പ്രതിഫലമായി നല്‍കും.

ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും. കാര്‍ഡുടമകളില്‍ നിന്ന് കൈപ്പറ്റ് രസീത് വാങ്ങിയാകും വിതരണം. റേഷനിങ് ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ പിന്നീട് ഇ പോസ് മെഷീനില്‍ രേഖപ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.