ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് പ്രതിരോധ പങ്കാളി; എയ്റോ ഇന്ത്യ 2023 പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു

 ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് പ്രതിരോധ പങ്കാളി; എയ്റോ ഇന്ത്യ 2023 പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനമായ എയ്റോ ഇന്ത്യ 2023 പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസത്തെ പ്രദര്‍ശനമാണ് ബെംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തില്‍ നടക്കുന്നത്. പുതിയ ഇന്ത്യയുടെ പ്രാപ്തിക്കാണ് ബെംഗളൂരുവിലെ ആകാശം സാക്ഷിയാവുന്നതെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പുതിയ ചിന്താഗതിയും സമീപനവുമായി ഒരു രാജ്യം മുന്നോട്ട് നീങ്ങുമ്പോള്‍ അതിന്റെ വ്യവസ്ഥകളും അത്തരത്തില്‍ മാറും. എയ്റോ ഇന്ത്യ രാജ്യത്തിന്റെ പുതിയ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് വെറും പ്രദര്‍ശനമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷംകൊണ്ട് രാജ്യം ഈ അവബോധം മാറ്റി. ഇന്നിത് വെറും പ്രദര്‍ശനം മാത്രമല്ല ഇന്ത്യയുടെ ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ സാധ്യതകളിലും ആത്മവിശ്വാസത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആകാശത്തില്‍ കുതിച്ചുയരുന്ന യുദ്ധവിമാനത്തെപ്പോലെയാണ് ഇന്ത്യയുടെ അമൃത് കാല്‍. ലോകരാജ്യങ്ങള്‍ക്ക് വെറുമൊരു പ്രതിരോധ വിപണയല്ല ഇന്ന് ഇന്ത്യ. സഹകരണ സാധ്യതയുള്ള പ്രതിരോധ പങ്കാളിയാണെന്നും മോഡി വ്യക്തമാക്കി. മാത്രമല്ല, പുതിയ ഇന്ത്യ അവസരങ്ങളൊന്നും പാഴാക്കുകയോ കഠിനാധ്വാനത്തില്‍ പിന്നിലായിപ്പോവുകയോ ഇല്ല. നവീകരണത്തിലേക്കുള്ള പാതയില്‍ എല്ലാ മേഖലയിലും നമ്മള്‍ വിപ്ലവം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദശാബ്ദങ്ങളോളം ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതിക്കാരായിരുന്ന രാജ്യം, ഇപ്പോള്‍ 75 രാജ്യങ്ങള്‍ക്ക് പ്രതിരോധസാമഗ്രികള്‍ കയറ്റുമതി ചെയ്യുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 700 ഓളം പ്രതിരോധ കമ്പനികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇത് മുന്‍ റെക്കോര്‍ഡുകളെല്ലാം മറികടന്നുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.