നഴ്സിങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റില്‍

നഴ്സിങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റില്‍

കട്ടപ്പന: നഴ്‌സിങ് കോഴ്സിന് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് 2.40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. വടക്കഞ്ചേരി കണക്കന്‍തുരുത്തി പഴയ ചിറ വീട്ടില്‍ ബിനു പി. ചാക്കോ(49)യാണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

പാലാ, തിരുവല്ല എന്നിവിടങ്ങളിലെ നഴ്‌സിങ് കോളജുകളില്‍ അഡ്മിഷന്‍ നല്‍കാമെന്ന് അവകാശപ്പെട്ട് കട്ടപ്പന സ്വദേശിയായ യുവതിയില്‍ നിന്നാണ് 2.40 ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. സാമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ സമീപിച്ചത്. അഡ്മിഷന്‍ ലഭിക്കാതെ വന്നതോടെ യുവതി പണം തിരിക ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കട്ടപ്പന സിഐ ടി.സി. മുരുകന്‍, എസ്.ഐ ബിജു ബേബി, എസ്.സി.പി.ഒ ജോബിന്‍ ജോസ്, റാള്‍സ് സെബാസ്റ്റ്യന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.